Old DePaul | Memories

0

Posted by kevinbabu | Posted in Articles, Memories | Posted on 12-10-2010

Tags: , ,

Its always nice to share memories… Well a DePaulian have scribed his memories at BlogSpot page for De Paul.. Its a pleasure to have the content on DePaul times.. Enjoy..!!

വീണ്ടും ഒരു സ്കൂള്‍ വര്‍ഷം കൂടി അവസാനിക്കുകയാണ്. ഇനി രണ്ടു മാസത്തേക്ക് സാറുമാരുടെ ശല്യമില്ല , ഇമ്പോസിഷന്‍ ഇല്ല, ഹോംവര്‍ക്ക് ഇല്ല, …unit test, mid term test , annual term test….ഇങ്ങനെയുള്ള ഒരു മാരണങ്ങളുമില്ല …..പത്തു വര്‍ഷം മുന്‍പ് കുറവിലങ്ങാട്‌ nazaraethhill depaul schoolil പഠിക്കുമ്പോള്‍ ഇതുപോലൊരു അവധികാലത്തിനു വേണ്ടി ഞാനും കൊതിച്ചിരുന്നു….. ഏതെങ്കിലും ഒരു മന്ത്രി മരിക്കണമേ എന്നും , ഇന്ന് ബന്ദ്‌ ആയിരിക്കണമേ കേരളത്തിന്‌ തന്നെ സന്തോഷ്‌ ട്രോഫി കിട്ടേണമേ എന്നൊക്കെ പ്രാര്‍ഥിച്ചിരുന്ന ഒരു കാലം 15 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് സംസ്ഥാനത്തെ മുഴുവന്‍ ശ്രദ്ധാ കേന്ദ്രമായി ഡിപോള്‍ സ്കൂള്‍ മാറുന്നത് ….. 5 ലക്ഷത്തോളം വിദ്യാര്‍ഥികളെ പുറകിലാക്കി കൊണ്ട് സ്കൂളില്‍ ഒരുത്തന്‍ SSLC ക്ക് 1 st Rank കരസ്ഥമാക്കുന്നത് . എന്നാല്‍ അടുത്ത റാങ്ക് സ്വന്തം മകന് തന്നെയാവട്ടെ എന്നാ ഒറ്റ വിചാരം കൊണ്ടാവാം തലയോലപറമ്പില്‍ മര്യാദയ്ക്ക് പഠിച്ചോണ്ടിരുന്ന എന്നെ പിടിച്ചു അങ്ങോട്ട്‌ അയച്ചത് … അന്ന് ഒന്നാം റാങ്കു കിട്ടിയവനെ ഇനി എവിടെയെങ്കിലും വെച്ച് കാണുവാണെങ്കില്‍ പറയാന്‍ പറ്റിയ ‘സഭ്യമായ ചില വാക്കുകള്‍ ‘ ഞാന്‍ സ്റ്റോക്ക്‌ ചെയ്തു വെച്ചിട്ടുണ്ട്…

മോഹന്‍ലാല്‍ സംഗീതം പഠിക്കാന്‍ പോയത് പോയത് പോലെ ഒരു സിംഹത്തിന്‍റെ മടയിലോട്ടാണ് ഞാന്‍ എത്തിയത് എന്ന് എനിക്ക് മനസ്സിലായി ….Fr. Thomas Madathinal രൂപം കണ്ടാല്‍ നല്ല തങ്കപെട്ട സ്വഭാവം ആണെന്ന് തോന്നുമെങ്കിലും ആ ളോഹയ്ക്കുള്ളില്‍ ഒരു ‘ പീലാത്തോസ് ‘ ഒളിഞ്ഞിരിപ്പുണ്ടോ എന്ന് അന്നും ഇന്നും എനിക്ക് സംശയം ഉണ്ട് !!!! 5 th ക്ലാസ്സില്‍ GK പഠിപ്പിക്കുവാനായി എല്ലാ ചൊവ്വാഴ്ചയും ( പിശാചുക്കള്‍ ഇറങ്ങുന്ന ദിവസം ) അങ്ങേരുടെ ഒരു വരവുണ്ട്.. അന്ന് ക്ലാസ്സില്‍ വെച്ച് ഞാന്‍ പുറത്തേക്കു നോക്കിയെന്നു പറഞ്ഞു എന്‍റെ തലയ്കൊട്ട് കിട്ടിയ ഒരു അടി….എന്‍റെ അമ്മോ !!! കര്‍ത്താവിന്‍റെ ഓസ്തി പിടിക്കുന്ന കൈക്ക് ഇത്രയും ശക്തിയോ ???? അന്നാണ് പിതാവിനെയും പുത്രനെയും പരിശുദ്ദാത്മാവിനെയും ഒരുമിച്ചു ഞാന്‍ വിളിച്ചു പോയത് … പിന്നീട് അദേഹം അവിടെ നിന്നും ട്രാന്‍സ്ഫര്‍ ആയി പോയപ്പോള്‍ എന്നെ പോലെയുള്ള തരികിടകള്‍ മാളത്തില്‍ നിന്നും പുറത്തിറങ്ങി കഴിഞ്ഞിരുന്നു !!!! ഒരു ക്രിസ്ത്യന്‍ മാനേജ്മെന്റ്റ് സ്കൂള്‍ ആയതു കൊണ്ടാവാം അച്ചടക്കതിന്റെയും പഠിതത്തിന്റെയും കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല . homework ചെയ്തില്ലെങ്കില്‍ , ഉത്തരം പറഞ്ഞില്ലെങ്കില്‍ , ക്ലാസ്സില്‍ ഒച്ച വെച്ചാല്‍ ; ആ നിമിഷം ക്ലാസിനു പുറത്ത് . ബാക്കി കലാപരിപാടികള്‍ ഹെഡ് മാസ്റ്റര്‍ വന്നു തീര്‍ത്തോളും !!ക്ലാസ്സിലെ വീര്‍പ്പുമുട്ടലില്‍ നിന്നും എന്നെ രക്ഷിച്ചു പുറത്തെ പ്രകൃതിരമണീയമായ കാഴ്ചകള്‍ കാണാന്‍ ഏറ്റവും കൂടുതല്‍ അവസരം തന്നത് ഹിന്ദി കാ ദോ അദ്യാപക് ഹേ …ഹോ… ഹും…ഏക്‌ മറിയകുട്ടി ഓര്‍ ദൂസരാ ത്രേസ്യകുട്ടി …ഇവരുടെ വായിലിരിക്കണ ‘ ഹിന്ദി ‘ കേട്ടാല്‍ ഏതു സായിപ്പും ഹിന്ദി പഠിച്ചുപോകും പുലികോടന്‍ സാറ് ( ജോസ് ) ഇല്ലാത്ത ഒരു ഡിപോള്‍ സ്കൂളിനെ പറ്റി എനിക്ക് ഓര്‍ക്കാന്‍ വയ്യ … ജോയ് സാറ് പറയുന്നത് പോലെ വൃത്തവും ഉപമയും ഇല്ലാത്ത മലയാളമാണ് പുള്ളി പഠിപ്പിച്ചിരുന്നത് എങ്കിലും നിക്ഷ്പക്ഷനായ ഒരു സാറ് ആയിട്ടാണ് എനിക്ക് അദേഹത്തെ പറ്റി എന്നും ഓര്‍ക്കാനുള്ളത് .. ഇംഗ്ലീഷ് തമാശകളുമായി വരുന്ന Fr. Jose chettor , അരക്കയ്യന്‍ ഷര്‍ട്ട്‌ കാരന്‍ ഉലഹന്നാന്‍ സര്‍, ഭൂമിയുടെ സ്പന്ദനം കണക്കിലാണെന്ന് പറഞ്ഞുതരുന്ന ദേവസ്യ സര്‍ , ഇന്ദ്രന്‍സിനെ പോലെ മെലിഞ്ഞുണങ്ങിയ ‘ മരുത്വ ‘ ടീച്ചര്‍ , എല്ലാ ദിവസവും question ആയി വരുന്ന അല്‍ഫോന്‍സ ടീച്ചര്‍, എല്ലാം ദൈവവിളി ആയി കരുതുന്ന joy sir ,…..അങ്ങനെ ഒരിക്കലും മായാത്ത കുറെ കഥാപാത്രങ്ങള്‍ . പഠിപ്പിസ്റ്റുകളെ മാത്രം ഇഷ്ടപെട്ടിരുന്ന ഡിപോളില്‍ എന്നെ പോലെ ഒരു ‘ കൂതറ’ 5 വര്‍ഷം തള്ളിനീക്കിയത് എന്നെക്കാളും വലിയ ‘ കൂതറകള്‍ ‘ ഫ്രണ്ട് സ് ആയിട്ട് ഉണ്ടായിരുന്നത് കൊണ്ടാണ്… ഞാന്‍ വളരെ ഇഷ്ടപെട്ടിരുന്ന ജോസ് സാറിന്‍റെ ( പുലികോടന്‍) കൊലപാതകവും ഗോപി നാഥന്‍ സാറിന്‍റെ മകള്‍ ശ്രീജ ടീച്ചറിന്റെ ആത്മഹത്യയും ഇന്നും മനസ്സിനെ ഞെട്ടിപ്പിക്കുന്ന വേദനകള്‍ ആണ് . ഗുരുഭൂതന്മാരോടും അവരുടെ ചില രീതികളോടും നീരസം ഉണ്ടായിരുന്നുവെങ്കില്‍ പോലും നിങ്ങള്‍ കൊളുത്തിയ ആ പ്രകാശം എന്നും ഞങ്ങളില്‍ വെളിച്ചമാകും ” നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ ചുറ്റിലൂമിരുള്‍ പരന്നിടുന്ന വേളയില്‍ “

Simplicity : A Sign of Divinity

1

Posted by students | Posted in Articles | Posted on 15-02-2009

 

                     The discovery of electricity is a great blessings to mankind. It has revolutionized the whole world. Today, we can’t imagine life without it. But do you know who discovered electricity..???? It was Michael Faraday the inventor if dynamo.

   Once a high officer wanted to meet Faraday at the office of the Royal Society of Science, he was directed to a big room where Faraday used to conduct his experiments. On reaching there, he saw an old man washing bottles in a basin.

” Are you the watchman of the society? ” asked the gentleman.

” Yes ” was the reply.

” How long have u been working here ? ”   was the next question.

” Four years.” 

” By the way, what is your name ? ”  came the next question

” They call me Faraday. ” said the old man.

 

    Shocked, the visitor immediately apologized for not recognising the great Faraday. Simplicity is the sign of divinity for the great man

 

  By, 

  ANIE SABU

   STD : VIII